ദിഷ രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പാട്യാല ഹൗസ് കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാട്യാല ഹൗസ് കോടതി ഇന്നലെ ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു.
ഇതിന് തുടര്‍ച്ചയായാണ് ദിഷ ജ്യാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിഷയുടെ ഹര്‍ജിയിലെ വാദം ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പനജ് ശര്‍മ്മ ആണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. ജാമ്യ അപേക്ഷയെ എതിര്‍ക്കാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.
Read Also : ടൂൾ കിറ്റ് കേസ്: ദിഷ രവി ജുഡീഷ്യൽ കസ്റ്റഡിയിൽ
അതേസമയം ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്.
പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് ഗ്രേറ്റയ്ക്ക് അയച്ചുനല്‍കിയ ടൂള്‍കിറ്റ് അബദ്ധത്തില്‍ സമൂഹമാധ്യമ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവില്‍ നിന്നുളള പരിസ്ഥിതി പ്രവര്‍ത്തകയെന്ന് അറിയപ്പെടുന്ന ദിഷ രവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദിഷയുടെ കസ്റ്റഡി ഡല്‍ഹി കോടതി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേറ്റ, ദിഷയെ പിന്തുണച്ച് രംഗത്തെത്തിയത്.
Story Highlights – greta thunberg, tool kit case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here