പിഎസ്‌സി സമരക്കാരുമായി ചര്‍ച്ച ചെയ്യാനുള്ള തുറന്ന മനസ് സര്‍ക്കാരിനുണ്ട്: കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishanan

പിഎസ്‌സി സമരക്കാരുമായി ചര്‍ച്ച ചെയ്യാനുള്ള തുറന്ന മനസ് സര്‍ക്കാരിനുണ്ടെന്ന് സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷത്തിന്റെ വലയില്‍ വീണുപോകാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തുവെന്ന് കോടിയേരി ആരോപിച്ചു. സമചിത്തതയോടെയാണ് സര്‍ക്കാര്‍ സമരം കൈകാര്യം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് യുദ്ധക്കളമാക്കരുത്. സമരം നടത്തി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

Read Also : കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം ന്യായമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോടതിയില്‍ പോകുകയാണെങ്കില്‍ കേസില്‍ കക്ഷി ചേരാനും തയാറാണെന്നും ഉമ്മന്‍ ചാണ്ടി.

അതേസമയം ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് കത്ത് വഴി ഔദ്യോഗികമായി ക്ഷണിച്ചു. കത്ത് കൊണ്ടുവന്നുവെന്ന് സമരക്കാര്‍ സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ കത്ത് തിരികെ കൊണ്ടുപോയെന്നും സമരക്കാര്‍.

Story Highlights – kodiyeri balakrishnan, psc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top