രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ കേരളത്തിൽ: പഠനം

less number of covid patients in kerala says icmr

രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ കേരളത്തിലാണ് ഐസിഎംആർ പഠനം. മുഖ്യമന്ത്രിയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

ഐസിഎംആർ നടത്തിയ പഠനത്തിൽ ഒരു സംസ്ഥാനത്തെ മുഴുവൻ ജില്ലകളെയും പഠനത്തിന് വിധേയമാക്കാറില്ല. അതുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും സിറോ പ്രിവേയ്‌ലെൻസ് സർവേയ്‌ലൻസ് നടത്താൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെ കുറിച്ച് സമഗ്ര ചിത്രം ലഭിക്കാൻ ഇത് സഹായിക്കും.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗ വ്യാപനം കേരളത്തിൽ കുറവായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് കൂടുന്ന കാഴ്ചയാണ് കാണുന്നത്. നിയന്ത്രണങ്ങളിലെ ഇളവ് കാരണമാണ് ഇത്. അതുകൊണ്ട് ജാഗ്രത പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – ICMR, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top