ഉന്നാവോ പെണ്‍കുട്ടികളുടെ കൊലപാതകം; തെളിവെടുപ്പ് ഇന്ന്

unnao suspects

ഉത്തര്‍പ്രദേശിലെ ഉന്നാവോ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന്. പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തടക്കം എത്തിച്ച് തെളിവെടുക്കും.

വെള്ളത്തില്‍ കീടനാശിനി ചേര്‍ത്ത് നല്‍കിയായിരുന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. പ്രധാന പ്രതി വീനയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയും ആയിരുന്നു പിടിയിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ശുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു.

പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് പെണ്‍കുട്ടികളുടെ മരണ കാരണം വിഷം ഉള്ളില്‍ ചെന്നതാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നത്. കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ ആണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

Story Highlights – unnao, uthar pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top