ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവം: ബന്ധുവിനായി തെരച്ചില്‍ തുടരുന്നു

ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിനായി തെരച്ചില്‍ ആരംഭിച്ചു. കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവായ അനുവിന് ഒപ്പമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
ഇന്നലെ രാത്രിയാണ് ഇടുക്കിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബയസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Story Highlights – Plus Two student death in Idukki: Search continues for a relative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here