ഉത്തർപ്രദേശിൽ കോൺസ്റ്റബിളിനെ കൊന്ന കൊടുംകുറ്റവാളിയെ വെടിവച്ച് കൊന്ന് പൊലീസ്

ഉത്തർപ്രദേശിൽ കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളിയെ പൊലീസ് വെടിവച്ച് കൊന്നു. നിരവധി കേസുകളിൽ പ്രതിയായ മോത്തി സിംഗിനെയാണ് പൊലീസ് കൊന്നത്. ഞായറാഴ്ച പുലർച്ചെ കാസ്ഗഞ്ചിലെ ഒളിത്താവളത്തിൽ പൊലീസ് നടത്തിയ മിന്നൽ ആക്രമണത്തിലാണ് മോത്തി സിംഗ് കൊല്ലപ്പെട്ടത്.
കാസ്ഗഞ്ചിൽ അനധികൃതമായി നടത്തിയിരുന്ന മദ്യനിർമാണ ശാലയിൽ പരിശോധനയ്‌ക്കെത്തിയ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ മോത്തി സിംഗിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. സിന്ദ്പുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ദേവേന്ദ്രയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
ദേവേന്ദ്രയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെ കേസ് അന്വേഷണത്തിനായി ആറ് പൊലീസ് സംഘങ്ങളെ രൂപീകരിച്ചിരുന്നു. മോത്തിയെ പിടികൂടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Story Highlights – Kasganj Encounter Case: Prime Accused Moti Singh Shot Dead By UP Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here