Advertisement

പ്രതിപക്ഷ നേതാവ് യൂത്ത് കോണ്‍ഗ്രസ് സമര പന്തല്‍ സന്ദര്‍ശിച്ചു

February 21, 2021
Google News 1 minute Read
ramesh chennithala

കേരളത്തിലേത് ഉദ്യോഗസ്ഥ ഭരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി കെ ജോസും മനോജ് എബ്രഹാമും ആണോ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സമരക്കാരോട് മുഖ്യമന്ത്രിയോ മന്ത്രിമാരോ ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

ചര്‍ച്ച നടത്താതിരിക്കുന്നത് ഏകാധിപത്യമാണെന്നും ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കാതിരിക്കാന്‍ കാരണം. സമരം അവസാനിപ്പിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാടെന്നും ചെന്നിത്തല.

Read Also : ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ അഴിമതിയെന്ന ആരോപണം: കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷ നേതാവ്

യൂത്ത് കോണ്‍ഗ്രസ് സമര പന്തല്‍ സന്ദര്‍ശിക്കവെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സര്‍ക്കാര്‍ കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ചുവെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനങ്ങള്‍ പുനഃപരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ്.

അതേസമയം സമരം തുടരുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്നും ഉദ്യോഗസ്ഥര്‍ കണ്ടേക്കും. സമരം സമാധാനപരമാവണം എന്ന വ്യവസ്ഥ ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്. 27ാം ദിവസം പിന്നിട്ടു. സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്ളവരുടെ സമരം 14ാം ദിവസത്തിലേക്ക് കടന്നു.

Story Highlights – ramesh chennithala, psc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here