ടൂള്‍ കിറ്റ് കേസ്; ദിഷ രവിക്ക് എതിരെ യുഎപിഎ ചുമത്തിയേക്കും

ടൂള്‍ കിറ്റ് കേസ് അന്വേഷണത്തില്‍ ദിഷ രവി അടക്കമുള്ളവര്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയേക്കും. ടൂള്‍ കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധ പ്രചാരണങ്ങളിലേക്കും സൈന്യം കൂട്ടക്കൊല നടത്തുന്നു എന്ന് വിധത്തില്‍ നടത്തുന്ന പ്രചാരണങ്ങളിലേക്കും നയിക്കുന്നത് ചൂണ്ടിക്കാട്ടിയാകും യുഎപിഎ ചുമത്തുക.
വിവിധ സാമൂഹ്യ മാധ്യമങ്ങളും മറ്റ് ഓണ്‍ലൈന്‍ സേവന ദാതാക്കളും നല്‍കിയ ബേസിക്ക് സബ്‌സ്‌ക്രൈബര്‍ ഡീറ്റയില്‍സ് ഇപ്പോള്‍ പൊലീസ് അവലോകനം ചെയ്ത് വരികയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ നടപടിക്രമങ്ങള്‍ അവസാനിക്കും.
Read Also : പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസല്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങി
കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഈ ആഴ്ച ഉണ്ടാകും എന്നാണ് വിവരം. കേസിലെ കുറ്റാരോപിതര്‍ക്ക് എതിരെ യുഎപിഎ ചുമത്തുന്നതടക്കം ആകും നടപടികള്‍. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ യോഗം തിങ്കളാഴ്ച കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടക്കും. ഇതിന് ശേഷമാകും നടപടികള്‍.
ഇടക്കാല ജാമ്യം ലഭിച്ച നികിതയും ശാന്തനുവും ഡല്‍ഹി കോടതികളെ ഈ ആഴ്ച സമീപിക്കും. നിയമ സഹായം തേടി പ്രമുഖ അഭിഭാഷകരെ ഇരുവരും ഇതിനകം സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ചൊവാഴ്ച ദിഷയ്ക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ പേരെ ഈ ആഴ്ച തന്നെ പ്രതിപട്ടികയില്‍ സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
Story Highlights – tool kit case, greta thunberg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here