Advertisement

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസല്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങി

January 5, 2021
Google News 2 minutes Read

പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന താഹാ ഫസല്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങി. താഹയുടെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് കീഴടങ്ങിയത്. ജാമ്യം പുനഃസ്ഥാപിക്കാനായി രണ്ട് ദിവസത്തിനകം സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് താഹാ ഫസല്‍ പറഞ്ഞു.

രാവിലെ 11 മണിയോടെയാണ് അഭിഭാഷകനൊപ്പമെത്തി താഹ ഫസല്‍ കീഴടങ്ങിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. യുഎപിഎ നിയമങ്ങള്‍ അനാവശ്യമായി ചുമത്തിയതിന്റെ ഇരയാണ് താനെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ അപ്പീലുമായി സമീപിക്കുമെന്നും താഹ പറഞ്ഞു. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ലെന്നും തന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി വേദനയുണ്ടാക്കിയെന്നും താഹ പറഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ അപ്പീല്‍ ഇന്നലെയാണ് ഹൈക്കോടതി അനുവദിച്ചത്. താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്ന് ഉത്തരവിട്ട ഹൈക്കോടതി തുടര്‍പഠനവും ചികിത്സയും കണക്കിലെടുത്ത് അലനെ ജാമ്യത്തില്‍ തുടരാന്‍ അനുവദിച്ചു. പ്രതികള്‍ക്കെതിരായ തെളിവുകള്‍ പരിശോധിക്കാതെയാണ് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചത് എന്നായിരുന്നു എന്‍ഐഎയുടെ പ്രധാന വാദം. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് അന്വേഷണ സംഘത്തിന്റെ പക്കല്‍ തെളിവുണ്ടായിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. ജാമ്യമനുവദിച്ചു കൊണ്ടുള്ള എന്‍ഐഎ കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി.

Story Highlights – Panteerankavu UAPA case; Taha Fazal surrenders in Kochi NIA court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here