Advertisement

കേരളത്തില്‍ കാട്ടാനകളുടെ എണ്ണം കുറയുന്നു; ഒരു വര്‍ഷത്തിനിടെ ചെരിഞ്ഞത് 113 കാട്ടാനകള്‍

February 21, 2021
Google News 2 minutes Read

കേരളത്തില്‍ കാട്ടാനകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 113 കാട്ടാനകളാണ് വിവിധ കാരണങ്ങളാല്‍ ചെരിഞ്ഞതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. ഇതില്‍ 50 ശതമാനം ആനകളും ചെരിഞ്ഞിരിക്കുന്നത് അപകടങ്ങളും മറ്റു കാരണങ്ങള്‍ മൂലമാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.

സംസ്ഥാനത്തെ വനാതിര്‍ത്തിയില്‍ 5703 കാട്ടാനകളുണ്ടെന്നാണ് ദേശീയ സര്‍വേ പറയുന്നത്. എന്നാല്‍ അതിനിടയില്‍ തന്നെ നിരവധി ആനകള്‍ ചെരിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ 113 കാട്ടാനകള്‍ ചെരിഞ്ഞതായാണ് വനം -വന്യജീവി വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ പറയുന്നത്.

ഇതില്‍ 50 ശതമാനവും അപകടങ്ങളും മറ്റ് കാരണങ്ങളും മൂലമാണ് ചെരിയുന്നതെന്ന കണക്കാണ് ആശങ്കപ്പെടുത്തുന്നത്. കാട്ടാനകളുടെ സര്‍വേ പ്രകാരം കൊമ്പന്‍ – പിടിയാന അനുപാതം അന്‍പത് പിടിയാനക്ക് ഒരു കൊമ്പനാന എന്നതാണ്. ആനകളുടെ മരണകാരണം കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് ആന പ്രേമികളുടെ ആവശ്യം.

Story Highlights – wild elephant number declining in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here