സമുദ്രത്തിനടിയിലെ അത്ഭുതങ്ങൾ; കവലയും ട്രാഫിക് എബൗട്ടും

സമുദ്രത്തിനടിയിൽ കൂടി വാഹനത്തിൽ സഞ്ചരിക്കുന്നത് വളരെ അപൂർവ്വവും അത്ഭുതകരവുമായ അനുഭവമാണ്. അക്കൂട്ടത്തിൽ വ്യത്യസ്തമായി ഒരു കവലയും അവിടെയുള്ള ട്രാഫിക് എബൗട്ടും കൂടി കാണാൻ കഴിഞ്ഞാലോ? അറ്റ്ലാന്റിക് സമുദ്രത്തിലെ ഫറോ ദ്വീപ് സമൂഹത്തിലെ രണ്ട് ദ്വീപുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ടണൽ മാർഗത്തിലാണ് സമുദ്രത്തിനടിയിൽ മൂന്നു വഴികൾ ഒരുമിക്കുന്ന കവലയും ട്രാഫിക് എബൗട്ടും നിർമിച്ചിരിക്കുന്നത്. നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നോർവെയ്‌ക്കും ഐസ്‌ലാൻഡിനും നടുക്കുള്ള 18 ദ്വീപുകളാണ് ഫെറോ ഐലൻഡ്‌സ് എന്ന് അറിയപ്പെടുന്നത്. പ്രകൃതി സൗന്ദര്യത്തിനും പ്രകൃതി ദൃശ്യങ്ങൾക്കും ഏറെ പ്രശസ്തമാണ് ഡെന്മാർക്കിനു കീഴിലുള്ള സ്വയം ഭരണ പ്രദേശമായ ഈ ദ്വീപ സമൂഹം.

സ്ട്രെമോയ് ദ്വീപിനെയും എസ്‌റ്റുറോയ് ദ്വീപിനെയും ബന്ധിപ്പിച്ചാണ് 11 കിലോമീറ്റർ നീളത്തിലുള്ള പുതിയ ടണൽ പാത നിർമിച്ചിരിക്കുന്നത്. ഈ പാതയിലെ ഏറ്റവും താഴ്ന്ന ഭാഗം സമുദ്രനിരപ്പിൽ നിന്നും 613 അടി താഴെയാണ്.
Read Also :അപ്രത്യക്ഷമാകുന്ന വാൻ ദ്വീപ് ;
ഫറോ ദ്വീപിന്റെ തലസ്ഥാന നഗരമായ ടോർഷവ്നിൽ നിന്നും ഒരു മണിക്കൂറിലധികം സഞ്ചരിച്ച് എത്തേണ്ട പല സ്ഥലങ്ങളിലേക്കും എസ്റ്റ്‌റോയ് ടണലിലൂടെ മിനുറ്റുകൾക്കകം എത്താനാകും.

എസ്റ്റുറോയിൽ പാറക്കെട്ടുകൾക്കിടയിലേയ്ക്ക് വ്യാപിച്ചു കിടക്കുന്ന വിശാലമായ ഒരു കടൽ പ്രദേശമുണ്ട്. ഫിയോർഡിൻ എന്നാണ് ആ പ്രദേശത്തെ പറയുന്നത്. ആ പ്രദേശത്ത് ഇരുവശത്തുമായിട്ടാണ് ഗ്രാമങ്ങളും,ജനവാസകേന്ദ്രങ്ങളും ,നഗരങ്ങളും രൂപപ്പെട്ടിട്ടുള്ളത്. സ്‌ട്രൈമോയ് എസ്റ്റ്‌റോയ് ദ്വീപിലേക്കുള്ള തുരങ്ക പാതയിലേക്ക് എസ്റ്റ്‌റോയ് ദ്വീപിൽ ഫിയോർഡിന് ഇരുവശത്തുനിന്നും പ്രവേശിക്കും വിധമാണ് ഉള്ളത്. റൌണ്ട്എബൌട്ട് വളരെ കലാപരമായി തന്നെ രൂപകൽപ്പന ചെയ്യാനും ഫറോ ദ്വീപ് അധികൃതർ ശ്രദ്ധിച്ചിരുന്നു. റൌണ്ട്എബൌട്ടിന്റെ മദ്ധ്യം അലങ്കരിച്ചിരിക്കുന്നത് ശില്പങ്ങളും പ്രകാശവും ഉപയോഗിച്ചിട്ടുള്ള കലാരൂപത്തോടെയാണ്. ഈ ശിൽപം രൂപ കൽപ്പന ചെയ്തത് പ്രശസ്ത ഫറോസി കലാകാരനായ ട്രോണ്ഡർ പാറ്റൂഴ്സണാണ്.
Story Highlights – World’s first undersea traffic circle, Atlantic Ocean, Faroe Island
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here