കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി.ബംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.

കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെട്ടത്. മുൻപും ഇതേ കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായി 72 ദിവസം പിന്നിട്ടപ്പോഴാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Story Highlights – Bineesh kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top