പുതുച്ചേരിയില്‍ വി. നാരായണ സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല

പുതുച്ചേരിയില്‍ വി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല. വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും അനുകൂലികളും സഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉടന്‍ രാജി സമര്‍പ്പിച്ചേക്കും.

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടിയത്. രണ്ട് എംഎല്‍എമാരാണ് ഭരണപക്ഷത്ത് നിന്ന് രാജിവച്ചത്. ഈ സാഹചര്യത്തിലാണ് നാരായണസ്വാമി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടത്.

കെ.ലക്ഷ്മിനാരായണന്‍ എംഎല്‍എയാണ് ഒടുവിലായി രാജിവച്ചത്. നിലവില്‍ 13 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. 33 അംഗ സഭയില്‍ പ്രതിപക്ഷത്തിനാകട്ടെ 14 എംഎല്‍എമാരുണ്ട്.

Story Highlights – Narayanasamy government fails to prove majority

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top