എന്‍സിപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍

എന്‍സിപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതും, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. കാപ്പന്റെ ചുവടുമാറ്റത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന നേതൃയോഗമാണ് ഇന്ന് ചേരുന്നത്. മൂന്നു സീറ്റുകള്‍ നല്‍കണമെന്ന ആവശ്യമാണ് എല്‍ഡിഎഫില്‍ എന്‍സിപി ഉന്നയിച്ചിരിക്കുന്നത്. രണ്ടു സീറ്റ് അനുവദിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ ആരംഭിക്കും.

Story Highlights – NCP state meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top