‘നിരവധി തവണ സ്വർണം കടത്തി’; വെളിപ്പെടുത്തലുമായി മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതി

സ്വർണം കടത്തിയെന്ന വെളിപ്പെടുത്തലുമായി മാന്നാറിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവതി. നിരവധി തവണ വിദേശത്തു നിന്ന് സ്വർണം നാട്ടിലെത്തിച്ചുവെന്ന് ബിന്ദു പറഞ്ഞു. ഒടുവിൽ ഒന്നര കിലോ സ്വർണം നാട്ടിലെത്തിച്ചുവെന്നും ബിന്ദു കുറ്റസമ്മതം നടത്തി.

കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് സ്വർണക്കടത്തിന് പിന്നിൽ. ഒടുവിൽ കടത്തിയ സ്വർണത്തിന്റെ പേരിൽ തനിക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ഇതിന് ശേഷം താൻ കടത്തിയ സ്വർണം ഉപേക്ഷിച്ചുവെന്നും ബിന്ദു പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതേ തുടർന്നുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടുപോകുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബിന്ദുവിന്റെ മൊഴി ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി.

Story Highlights – Gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top