ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാന്‍ ഉത്തരവ്

ravi poojari

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ മുഖ്യപ്രതി രവി പൂജാരിയെ മാര്‍ച്ച് എട്ടിന് കൊച്ചിയില്‍ എത്തിക്കും. രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കാന്‍ ബംഗളൂരു കോടതി ഉത്തരവിട്ടു. അതേസമയം കൊലപാതകം അടക്കമുള്ള കേസില്‍ തെളിവെടുപ്പിനായി രവി പൂജാരിയെ ബംഗളൂരുവില്‍ നിന്ന് ഇന്ന് മുംബൈ എത്തിച്ചിട്ടുണ്ട്. എട്ടാം തീയതി ആയിരിക്കും പൂജാരിയെ തിരികെ ബംഗളൂരു എത്തിക്കുന്നത്.

Read Also : കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്: രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കണമെന്ന കൊച്ചി ക്രൈംബ്രാഞ്ചിന്റെ ആവശ്യമാണ് ബംഗളൂരു കോടതി അനുവദിച്ചത്. രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാന്‍ പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ട് കോടതി നിര്‍ദേശം നല്‍കി.

മാര്‍ച്ച് എട്ടാം തിയതി കോടതിയിലെത്തിച്ച ശേഷം രവി പൂജാരിയെ പത്ത് ദിവസത്തേക്ക് കൊച്ചി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്നായിരിക്കും ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് കേസ് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍.

Story Highlights – beauty parlour gun fire case, ravi poojari

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top