കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്: രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ കൊടുംകുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രവി പൂജാരിയെ കേരളത്തിലെത്തിക്കാൻ ക്രൈംബ്രാഞ്ച് ശ്രമമാരംഭിച്ചിട്ടുണ്ട്. ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി. അറസ്റ്റിന് ബംഗളുരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ട് പേർ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

Story Highlights – Kochi beauty parlor gun fire case, Ravi poojari

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top