Advertisement

ശബരിമലയില്‍ നിയമനിര്‍മാണ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക

February 23, 2021
Google News 2 minutes Read

ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മാണ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ശബരിമല രാഷ്ട്രീയ മുക്തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര തന്ത്രി, ഗുരു സ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുടെ ഭരണസമിതിക്ക് രൂപം നല്‍കും.

നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹത്തിനെതിരെ യുപി മോഡല്‍ നിയമ നിര്‍മാണം നടത്തും. ക്രൈസ്തവ സഭകളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും ബിജെപി വ്യക്തമാക്കുന്നു.

Read Also : ന്യായ് പദ്ധതിയും ബില്‍ ഫ്രീ ആശുപത്രികളും; ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക

കുമ്മനം രാജശേഖരന്‍ കണ്‍വീനറായുള്ള സമിതിയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ പ്രകടന പത്രിക തയാറാക്കുന്നത്. ഈ സമിതിയുടെ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമിതി ഈ മാസം 27 ന് യോഗം ചേരും. 38 ഇന വാഗ്ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടാവുക.

Story Highlights – BJP manifesto with promise of legislation in Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here