Advertisement

ന്യായ് പദ്ധതിയും ബില്‍ ഫ്രീ ആശുപത്രികളും; ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക

February 23, 2021
Google News 2 minutes Read

ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക തയാറാകുന്നു. ന്യായ് പദ്ധതിക്ക് പുറമേ ബില്‍ ഫ്രീ ആശുപത്രികളും തുടങ്ങും. സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഒരുക്കും. കാന്‍സര്‍, വൃക്ക രോഗമുള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ സൗജന്യമാക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി രൂപീകരിക്കും. ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രഥമ പരിഗണനയുണ്ടാകും തുടങ്ങിയ കാര്യങ്ങള്‍ പ്രകടന പത്രികയിലുണ്ടാകുമെന്നാണ് സൂചനകള്‍. യുഡിഎഫ് പ്രകടനപത്രികയുടെ കരട് ഉടന്‍ പുറത്തുവിടും.

യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കുന്നതിന് മുന്‍പ് ശശി തരൂരും ബെന്നി ബെഹന്നാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് വിവിധ മേഖലകളിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകടനപത്രിക തയാറാക്കുക. ഇക്കാര്യത്തില്‍ ഏകദേശ ധാരണായിട്ടുണ്ട്. ഇന്നലെ യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കുന്ന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനപ്പെട്ട പല നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ മാസം അവസാനം തന്നെ പ്രകടന പത്രികയുടെ കരട് പുറത്തുവിടും. ജനകീയ ക്ഷേമ പദ്ധതികള്‍ക്കാണ് യുഡിഎഫ് പ്രഥമ പരിഗണന നല്‍കുന്നത്.

ന്യായ് പദ്ധതി അടക്കം പ്രകടനപത്രികയിലുണ്ടാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ബില്‍ ഫ്രീ ആശുപത്രിയും പ്രകടന പത്രികയിലുണ്ടാകും. ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണിത്. വിദ്യാര്‍ത്ഥികള്‍ക്കായി ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയും യുഡിഎഫിന്റെ പ്രകടനപത്രികയിലുണ്ടാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ലോണുകള്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നതടക്കമുള്ള തീരുമാനങ്ങളും പ്രകടന പത്രികയിലുണ്ടാകും.

Story Highlights – nyay scheme and bill free hospitals; UDF Manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here