ആഴക്കടല്‍ മത്സ്യബന്ധന വിവാദം; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് എ വിജയരാഘവന്‍

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐഎം നേതാവ് എ വിജയരാഘവന്‍. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിന് വ്യക്തമായ നയമുണ്ട്. വിദേശ കപ്പലുകള്‍ക്ക് നമ്മുടെ തീരത്ത് മീന്‍ പിടിക്കാന്‍ അവസരം ഒരുക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസിനെയും എ വിജയരാഘവന്‍ പരിഹസിച്ചു. ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് നേതൃത്വത്തെ അണികള്‍ക്ക് പോലും വിശ്വാസമില്ലാത്ത സാഹചര്യമാണെന്നും വിജയരാഘവന്‍.
ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ എ വിജയരാഘവന്‍ കളിയാക്കി. പലതരത്തിലും സമരം ചെയ്തു, നിരാഹാര സമരവും നടക്കട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. നടപ്പാക്കാനാകാത്ത ആവശ്യമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തുന്നതെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.
Story Highlights – a vijayaraghavan, cpim, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here