Advertisement

വനിതാ ദിനത്തില്‍ കരുത്തരായ സ്ത്രീ രത്‌നങ്ങള്‍ക്ക് ഈസ്റ്റേണിന്റെ ആദരവുമായി ഭൂമിക

February 23, 2021
Google News 2 minutes Read
eastern bhoomika iconic women of the year

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച വനിതകളെ ആദരിക്കാന്‍ ഈസ്റ്റണ്‍ ഭൂമിക വീണ്ടും. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഈസ്റ്റേണിന്റെ ഈ സംരംഭം. ആദരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളെ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം എന്നത് ഈ പുരസ്‌കാരത്തിന്റെ പ്രത്യേകതയാണ്.

മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറിയിട്ടും ലോകം അറിയാതെ പോകുന്ന വനിതകള്‍ക്കാണ് ഭൂമികയിലൂടെ ഈസ്റ്റേണിന്റെ പ്രോത്സാഹനം. കഴിഞ്ഞ ആറ് വര്‍ഷമായി ഭൂമികയിലൂടെ ഈസ്റ്റേണ്‍ ഇവര്‍ക്കായി വേദിയൊരുക്കുന്നു. സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തിയ പ്രശസ്തരല്ലാത്ത വനിതകളെ ആദരിക്കുക എന്നതാണ് ഭൂമിക എന്ന കൂട്ടായ്മയുടെ ലക്ഷ്യം.

ഈസ്റ്റേണ്‍ ഈ വര്‍ഷവും വനിതാദിനത്തില്‍ വേറിട്ട വനിതാ രത്‌നങ്ങളെ ആദരിക്കുമ്പോള്‍ നിങ്ങളില്‍ സ്വാധീനം ചെലുത്തിയ വനിതാ രത്നത്തെ നിങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യാം. അത് ഭാര്യയോ, സുഹൃത്തോ, മകളോ, സ്ഥാപനത്തിലെ മേധാവിയോ, സഹപാഠികളോ, അധ്യാപികയോ ആരുമാകാം. ഇവരില്‍ നിന്ന് സ്‌പെഷ്യല്‍ ജൂറി തെരഞ്ഞെടുക്കുന്ന ആളുകളെ ഭൂമികയിലൂടെ ആദരിക്കും. ഈസ്റ്റേണ്‍ ഭൂമിക ഐക്കോണിക് വുമണ്‍ ഓഫ് യുവര്‍ ലൈഫ് കാമ്പയിന്റെ ഭാഗമാണ് പുരസ്‌കാരം.

ഭൂമികയിലൂടെ ഉള്‍ക്കരുത്തിന്റെ ബലത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൊയ്ത സ്ത്രീകള്‍ക്ക് വനിതാദിനത്തില്‍ ആദരവേകുന്നതില്‍ ഈസ്റ്റേണിന് അഭിമാനിക്കാം. മാത്രമല്ല, സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ എന്നും ഈസ്റ്റേണ്‍ മുന്‍കൈയെടുക്കാറുണ്ട്. ഈസ്റ്റേണിന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 40 ശതമാനവും സ്ത്രീകളാണെന്നുള്ളത് അതിനൊരു ഉത്തമ ഉദാഹരണമാണ്. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയ, അര്‍ഹതയുള്ള കരങ്ങളിലേക്ക് ഭൂമികയുടെ ആദരവെത്തിക്കാന്‍ നമുക്ക് ഒന്നായി ശ്രമിക്കാം.

നോമിനേറ്റ് ചെയ്യേണ്ട ലിങ്ക്: https://bhoomika.eastern.in/

Story Highlights – eastern bhoomika iconic women of the year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here