പമേല ഗോസ്വാമി മയക്കുമരുന്ന് കേസ്; ബിജെപി നേതാവ് അറസ്റ്റിൽ

Rakesh Singh Pamela Goswami

പമേല ഗോസ്വാമി മയക്കുമരുന്ന് കേസിൽ ബിജെപി നേതാവ് രാകേഷ് സിംഗ് അറസ്റ്റിൽ. കൊൽക്കത്ത പൊലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിൽ നിന്ന് സ്ഥലം വിടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഈ മാസം ആദ്യമാണ് കൊക്കെയിനുമായി ബിജെപി യുവ നേതാവ് പമേല ഗോസ്വാമി അറസ്റ്റിലായത്.

ബിജെപി ബംഗാൾ യൂണിറ്റ് സ്റ്റേറ്റ് കമ്മറ്റി മെമ്പറാണ് രാകേഷ് സിംഗ്. പമേലയാണ് രാകേഷിൻ്റെ പേര് പൊലീസിനോട് വെളിപ്പെടുത്തിയത്. രാകേഷിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിൻ്റെ രണ്ട് മക്കളെ അറസ്റ്റ് ചെയ്തത് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിച്ചതിൻ്റെ പേരിലാണ് മക്കളെ അറസ്റ്റ് ചെയ്തത്.

തൻ്റെ വാഹനത്തിൽ കൊക്കെയിൻ സ്ഥാപിക്കാൻ രാകേഷ് സിംഗ് ആളെ ഏർപ്പാടാക്കിയെന്നായിരുന്നു പമേലയുടെ വാദം. വിഷയത്തിൽ സിഐഡി അന്വേഷണം വേണമെന്നും പമേല ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് പൊലീസ് പമേലയെയും മറ്റൊരു യുവ നേതാവ് പ്രബിർ കുമാറിനെയും അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപയുടെ കൊക്കെയിൻ ഇവരുടെ വാഹനത്തിൽ നിന്നു കണ്ടെടുത്തെന്നാണ് പൊലീസ് വാദം.

Story Highlights – Police arrests BJP leader Rakesh Singh in Pamela Goswami cocaine case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top