Advertisement

റോഡ് സേഫ്റ്റി ടി-20 ടൂർണമെൻ്റ് മാർച്ച് അഞ്ചിന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം

February 23, 2021
Google News 2 minutes Read
Road Safety World Series

റോഡ് സേഫ്റ്റി ടി-20 ടൂർണമെൻ്റ് മാർച്ച് അഞ്ചിന് ആരംഭിക്കും. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് ബെംഗ്ലാദേശ് ലെജൻഡിനെ നേരിടും. മാർച്ച് 21നാണ് ഫൈനൽ. എല്ലാ മത്സരങ്ങളും രാത്രി 7 മണിക്കാണ് ആരംഭിക്കുക.

സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ബ്രയാൻ ലാറ, തിലകരത്നെ ദിൽഷൻ, മുത്തയ്യ മുരളീധരൻ തുടങ്ങി നിരവധി വിരമിച്ച താരങ്ങൾ 6 ടീമുകളിലായി അണിനിരക്കും. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇന്ത്യ എന്നീ ടീമുകളെ പ്രതിനിധീകരിച്ച് അതാത് ടീമുകളിൽ കളിച്ച മുൻ താരങ്ങൾ കളത്തിലിറങ്ങും. ഓസ്ട്രേലിയൻ ലെജൻഡ്സ് കഴിഞ്ഞ മാസം ടൂർണമെൻ്റിൽ നിന്ന് പിന്മാറിയിരുന്നു. കൊവിഡ് നിബന്ധനകളിൽ യാത്ര ബുദ്ധിമുട്ടാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഓസ്ട്രേലിയ പിന്മാറിയത്, മത്സരം കാണാൻ 50 ശതമാനം കാണികളെ അനുവദിക്കും.

Read Also : ഇതിഹാസങ്ങൾ വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക്; റോഡ് സേഫ്റ്റി ടി-20 സീരീസ് അടുത്ത മാസം

റോഡ് സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് മുൻനിർത്തിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷമാണ് ടൂർണമെൻ്റ് ആരംഭിച്ചത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ആദ്യ സീസണിൽ 4 മത്സരങ്ങൾ മാത്രമേ നടന്നിരുന്നുള്ളൂ.

Story Highlights – Road Safety World Series starts On March 5

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here