ഇതിഹാസങ്ങൾ വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക്; റോഡ് സേഫ്റ്റി ടി-20 സീരീസ് അടുത്ത മാസം

Road Safety T-20 Series

റോഡ് സേഫ്റ്റി ടി-20 സീരീസ് മാർച്ചിൽ. ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരങ്ങൾ അണിനിരക്കുന്ന ടൂർണമെൻ്റ് മാർച്ച് 2 മുതൽ 21 വരെയാണ് നടക്കുക. റായ്പൂരിലാണ് മത്സരങ്ങൾ. കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്ന ടൂർണമെൻ്റ് 4 മത്സരങ്ങൾ കഴിഞ്ഞപ്പോഴേക്കും കൊവിഡ് ബാധയെ തുടർന്ന് മാറ്റിവക്കുകയായിരുന്നു.

ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇതിഹാസ താരങ്ങൾ ഉൾപ്പെടുന്ന അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ കളിക്കുക. സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, മുത്തയ്യ മുരളീധരൻ, വീരേന്ദർ സെവാഗ്, ബ്രെറ്റ് ലീ, തുടങ്ങി ഒട്ടേറെ ഇതിഹാസ താരങ്ങളാണ് ടീമുകളിൽ അണിനിരക്കും. റായ്പൂരിൽ പുതുതായി നിർമിച്ച ഷഹീദ് വീർ നാരയൺ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാവും മത്സരങ്ങൾ.

റോഡ് സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് മുൻനിർത്തിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Story Highlights – Road Safety T-20 Series in next month

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top