Advertisement

ആലപ്പുഴയിൽ നാളെ ഹർത്താൽ

February 24, 2021
Google News 1 minute Read
alappuzha hartal tomorrow

ആലപ്പുഴ ജില്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ബിജെപിയും ഹൈന്ദവ സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേന്ദ്ര മന്ത്രി വി മുരളീധരൻ നാളെ രാവിലെ 7 മണിക്ക് വയലാറിൽ എത്തും.

ഇന്ന് രാത്രിയാണ് ചേർത്തല വയലാറിൽ ആർഎസ്എസ് -എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകൻ നന്ദുവാണ് കൊല്ലപ്പെട്ടത്.

സംഘർഷത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും വെട്ടേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് വയലാറിൽ വൻ പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

Story Highlights – alappuzha hartal tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here