ആലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി; മേഖലയിൽ പൈപ്പ് പൊട്ടുന്നത് 56-ാം തവണ

ആലപ്പുഴ തകഴിയിൽ വീണ്ടും ആലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി. തകഴി ക്ഷേത്രത്തിന് സമീപമാണ് ഇത്തവണ പൈപ്പ് പൊട്ടിയത്.
തകഴി മുതൽ കേള മംഗലം വരെയുള്ള ഒന്നര കിലോമീറ്റർ പരിധിയിൽ പൈപ്പ് പൊട്ടൽ പതിവാണ്. 56-ാം തവണയാണ് ഈ മേഖലയിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടുന്നത്. ഇതോടെ ആലപ്പുഴ നഗരസഭ പരിധിയിലും സമീപത്തുള്ള എട്ട് പഞ്ചായത്തുകളിലേക്കുമുള്ള ജല വിതരണം മുടങ്ങും.
രണ്ടാഴ്ചയ്ക്ക് മുൻപ് സമാനമായ രീതിയിൽ തകഴി കേളമംഗലത്തും പൈപ്പ് പൊട്ടിയിരുന്നു. നിലവാരമില്ലാത്ത പൈപ്പ് സ്ഥാപിച്ചത് കൊണ്ടാണ് അടിക്കടി പൈപ്പ് പൊട്ടുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൈപ്പ് പൊട്ടിയതോടെ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
Story Highlights – alappuzha water distribution pipe broken
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here