തെക്കെന്നും വടക്കെന്നും വേര്‍തിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്ട്രീയം താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. തെക്കെന്നും വടക്കെന്നും വേര്‍തിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ ആരോപിച്ചു.

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപി വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയില്‍ എത്തി ജനപ്രതിനിധി ആയപ്പോള്‍ താന്‍ കൂടുതല്‍ ഉന്മേഷവാനായി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെയാണ് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. തെക്കെന്നും വടക്കെന്നും വേര്‍തിരിച്ച് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമല്ലെന്നാണ് ബിജെപിയുടെ വിമര്‍ശനം.

Story Highlights – BJP said that Rahul Gandhi is trying to divide the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top