യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാതായ സംഭവം: കത്തിലെ വിവരങ്ങള്‍ പുറത്ത്

യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാതായ സംഭവത്തില്‍, ജയഘോഷിന്റെ സ്‌കൂട്ടറില്‍ നിന്ന് ലഭിച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്. യാത്ര പോകുന്നുവെന്നും തിരിച്ചുവരുമെന്നും കത്തിലുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കത്തിലുണ്ട്. സ്‌കൂട്ടറില്‍ നിന്ന് ജയഘോഷിന്റെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.

ഇന്നലെയാണ് ജയഘോഷിനെ കാണാതായത്. ഇന്നലെ രാവിലെ ഭാര്യയെ ജോലിക്ക് കൊണ്ട് വിടാന്‍ പോയതായിരുന്നു ജയഘോഷ്. ശേഷം വീട്ടിലെത്തിയില്ലെന്നാണ് പരാതി. വീട്ടുകാര്‍ തുമ്പ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നേമത്ത് നിന്ന് ജയഘോഷിന്റെ സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. ഈ സ്‌കൂട്ടറില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. ആരും വിഷമിക്കരുത്. ചെറിയൊരു യാത്ര പോവുകയാണ്. തിരിച്ചുവരും. മക്കളെ നന്നായി നോക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

Story Highlights – Former UAE consulate gunman Jayaghosh goes missing – Letter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top