Advertisement

ദൈനംദിന കാര്യങ്ങൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ

February 24, 2021
Google News 1 minute Read

കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിലപാട് മയപ്പെടുത്തി കർണാടക. ദൈനംദിന കാര്യങ്ങൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ പറഞ്ഞു.

ജോലിക്കായും മറ്റും സ്ഥിരമായി അതിർത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കുകയുള്ളൂ എന്നും അശ്വന്ത് നാരായണൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ ആരോഗ്യവകുപ്പിനോട് നിർദേശിക്കുമെന്നും അദ്ദേഹം മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് വരുന്ന എല്ലാവരും ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കർണാടക സർക്കാരിന്റെ മുൻ നിലപാട്. എന്നാൽ ഇത് കേന്ദ്രസർക്കാരിന്റെ അൺലോക്ക് നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി കാസർഗോഡ് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ കോടതിയെ സമീപിക്കുകയായിരുന്നു.

Story Highlights – covid 19, Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here