Advertisement

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു: കെ. സുരേന്ദ്രന്‍

February 24, 2021
Google News 2 minutes Read

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എന്‍. പ്രശാന്തും രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് പ്രതിപക്ഷം ബഹളം വയ്ക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ തന്നെ സമഗ്രമായ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ക്ക് നേരത്തെ തന്നെ ഇക്കാര്യം അറിയാമായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്. പിണറായി വിജയനും ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഇ.പി. ജയരാജനും രമേശ് ചെന്നിത്തലയ്ക്കും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. പ്രശാന്ത് ഐഎഎസും രമേശ് ചെന്നിത്തലയും തമ്മിലുള്ള ഇരിപ്പുവശം കേരളത്തിലുള്ളവര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിലുള്ള തര്‍ക്കം ഉടലെടുത്തോയെന്ന സംശയം ബലപ്പെടുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights – Opposition Leader – deep sea fishing deal – K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here