സംസ്ഥാനത്ത് സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലേയ്ക്ക്; 60 ശതമാനം തീയറ്ററുകളും അടച്ചു

സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലേക്ക്. 60 ശതമാനം തീയറ്ററുകളും അടച്ചു. നിലവിലെ സമയ നിയന്ത്രണത്തിൽ പ്രദർശനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ ട്വന്റിഫോറിനോട് പറഞ്ഞു.
തീയറ്ററുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം ഏറെ പ്രതീക്ഷകളോടെയാണ് സിനിമ ആസ്വാദകർ വരവേറ്റത്. എന്നാൽ നിയന്ത്രണങ്ങളോടെയുള്ള പ്രദർശനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്ന് സിയാദ് കോക്കർ വ്യക്തമാക്കി.
വിനോദ നികുതിയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഫിലിം ചേബർ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തീയറ്ററുകൾ പൂർണമായും അടഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും സംഘടന അറിയിച്ചു.
Story Highlights – Malayalam cinema, siyad koker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here