കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ രാജ്യവ്യാപക ബന്ദ് ആരംഭിച്ചു

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ രാജ്യവ്യാപക ബന്ദ് ആരംഭിച്ചു. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്.
രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യത്തെ ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കുന്നുണ്ട് . ഇ-വേ ബില്ലിന് പകരം ഇ-ഇമ്പോഴ്‌സ് നല്‍കണമെന്നും ഡീസല്‍ വില ഉടന്‍ കുറയ്ക്കണമെന്നുമാണ് എടിടിഡബ്ല്യുഎയുടെ ആവശ്യം.
Read Also : ഭാരത് ബന്ദ് വിജയകരം : കർഷക നേതാക്കൾ
അതേസമയം ഇന്ധന വില വര്‍ധനവിനെതിരെ ഒരു വിഭാഗം ട്രാന്‍സ്‌പോര്‍ട്ട്, ട്രേഡ് യൂണിയനുകള്‍ ഇന്ന് നടത്തുന്ന ഭാരത് ബന്ദിന് സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചു. ബന്ദിന് കര്‍ഷകര്‍ പിന്തുണ നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. ഒരു വിഭാഗം ട്രാന്‍സ്‌പോര്‍ട്ട്, ട്രേഡ് യൂണിയനുകള്‍ ഇന്ന് നടത്തുന്ന ഭാരത് ബന്ദ് വിജയമാക്കാന്‍ കര്‍ഷകര്‍ മുന്നിട്ടിറങ്ങണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം.
Story Highlights – strike, gst
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here