കോട്ടയത്ത് അഞ്ച് സീറ്റെങ്കിലും വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

thiruvanjoor radhakrishnan

കോട്ടയത്ത് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. അഞ്ച് സീറ്റെങ്കിലും വേണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആവശ്യം. ഇക്കാര്യം സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉന്നയിക്കും. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിട്ടുപോയ സീറ്റുകളില്‍ പി ജെ ജോസഫിന് രണ്ട് സിറ്റിംഗ് സീറ്റുകളും ഒരു അധിക സീറ്റും കൊടുക്കാം. ഇക്കാര്യം കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് തിരുവഞ്ചൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ജില്ലയില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലാണ് മത്സരിച്ചുകൊണ്ടിരുന്നത്. അതിന്‍റെ അപ്പുറത്തേക്ക് പോകുന്നതിനെ കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്നും തിരുവഞ്ചൂര്‍. ആറ് മണ്ഡലങ്ങളില്‍ നേരത്തെ കേരളാ കോണ്‍ഗ്രസ് ആയിരുന്നു മത്സരിച്ചുകൊണ്ടിരുന്നത്.

Story Highlights – congress, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top