വി കെ ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് മുസ്ലിം ലീഗ് എറണാകുളം കമ്മിറ്റിയിലെ നേതാക്കള്‍

v k ibarahim kunju

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് എതിരെ എറണാകുളത്തെ മുസ്ലിം ലീഗില്‍ പടയൊരുക്കം. വരുന്ന തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കരുതെന്ന് പത്ത് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇവര്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു.

പാലാരിവട്ടം പാലം വിവാദം ദോഷം ചെയ്തുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അബ്ദുള്‍ മജീദ് ട്വന്റിഫോറിനോട് പറഞ്ഞു. നിരവധി അര്‍ഹതയും യോഗ്യതയും ഉള്ള സ്ഥാനാര്‍ത്ഥികളുണ്ട്. പാര്‍ട്ടിക്കും യുഡിഎഫിനും വിവാദങ്ങള്‍ ഗുണം ചെയ്യില്ലെന്നാണ് നിലപാട്. സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയ്ക്ക് ഊന്നല്‍ നല്‍കണം. കളമശേരിയില്‍ ആര് മത്സരിച്ചാലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും അബ്ദുള്‍ മജീദ്.

Story Highlightsv k ibrahim kunju, muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top