‘തീരുമാനമെടുത്തത് ബിജെപി നേതൃത്വമാണോ ?’ തെര.കമ്മീഷനെതിരെ മമതാ ബാനർജി

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി.
തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ താൻ ബഹുമാനിക്കുന്നു, പക്ഷേ എന്തിനാണ് ജില്ലകൾ വിഭജിച്ചതെന്ന് മമതാ ബാനർജി ചോദിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ സൗത്ത് 24 പർഗനാസിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മോദിയുടേയും അമിത് ഷായുടേയും സൗകര്യാർത്ഥമാണോ ഇതെന്നാണ് മമതയുടെ ചോദ്യം.
പശ്ചിമ ബംഗാളിനെ സ്വന്തം സംസ്ഥാനമായി കാണണമെന്നും ബിജെപിയുടെ കണ്ണിലൂടെ കാണരുതെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.
Story Highlights – mamata banerjee against election commission
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here