ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (27-02-2021)
കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തു; പൊലീസിൽ പരാതി നൽകി ജോസ്. കെ. മാണി പക്ഷം
പി. ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി ജോസ്. കെ . മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ജോസ്. കെ. മാണി പക്ഷം പൊലീസിൽ പരാതി നൽകി. മോൻസ് ജോസഫ് നടത്തുന്ന ട്രാക്ടർ റാലിയിൽ കേരള കോൺഗ്രസ് എമ്മിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി. ജോസ് പക്ഷം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കും: ഉമ്മൻചാണ്ടി
യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മൻചാണ്ടി. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്ന് ഉമ്മൻചാണ്ടി ട്വന്റിഫോറിനോട് പറഞ്ഞു.
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഇ.ഡി കേസെടുക്കും
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് റാക്കറ്റാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കര്‍ഷക സമരം; ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ട് കര്‍ഷക മഹാ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍. യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Story Highlights – todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here