Advertisement

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; ചെരുപ്പ് കടയിലെ ജീവനക്കാർക്ക് ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ മർദനം

February 27, 2021
Google News 1 minute Read

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാർക്ക് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ചെമ്പഴന്തി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നഗരസഭാംഗവും ബിജെപി ജില്ലാ നേതാവുമായ ചെമ്പഴന്തി ഉദയൻ മാസ്‌ക് ധരിക്കാതെ ചെരുപ്പുകടയിലെത്തിയതിനെ ജീവനക്കാർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നു നടന്ന തർക്കത്തിനും വാക്കേറ്റത്തിനുമിടെയാണ് മാനേജർ വിഷ്ണു, ജീവനക്കാരനായ അജയ് എന്നിവർക്ക് മർദനമേറ്റത്.

ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ബിജെപി പ്രവർത്തകരെത്തി കട അടപ്പിച്ചതായും ആക്ഷേപമുണ്ട്. അതേസമയം, കടയിലുള്ളവർ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ചെമ്പഴന്തി ഉദയനും പൊലീസിൽ പരാതി നൽകി.

Story Highlights – Bjp councillor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here