ഫുട്ബോൾ പരിശീലകൻ ടികെ ചാത്തുണ്ണി ബിജെപിയിൽ ചേർന്നു

Football coach Chattunni BJP

പ്രമുഖ ഫുട്ബോൾ പരിശീലകന്നും മുൻ താരവുമായ ടികെ ചാത്തുണ്ണി ബിജെപിയിൽ ചേർന്നു. കെ സുരേന്ദ്രന്റെ വിജയ് യാത്രക്കിടെ തൃശൂരിൽ നിന്നും അംഗത്വം സ്വീകരിച്ചു. ചാത്തുണ്ണിക്കൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് അഞ്ച് പേരും തൃശൂരിൽ ബിജെപിയിൽ ചേർന്നു. വിജയയാത്രയുടെ ജില്ലയിലെ പര്യടനം വൈകീട്ട് കൊടുങ്ങല്ലൂരിൽ അവസാനിക്കും.

ചാലക്കുടി സർക്കാർ സ്കൂളിൽ നിന്നാണ് ചാത്തുണ്ണി പന്തുകളി തുടങ്ങിയത്. പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓർക്കേ മിൽസ് ബോംബെ തുടങ്ങിയ ടീമുകൾക്കായി പിന്നീട് പന്തുതട്ടിയ അദ്ദേഹം സന്തോഷ് ട്രോഫിയിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. നൂറുകണക്കിനു കിരീടങ്ങളാണ് പന്തുകളിക്കാരനായി അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.

കേരള പൊലീസിനെയാണ് അദ്ദേഹം ആദ്യമായി പരിശീലിപ്പിച്ചത്. എം.ആർ.എഫ് ഗോവ, ചർച്ചിൽ ഗോവ, കെ.എസ്.ഇ.ബി, സാൽഗോക്കർ, മോഹൻ ബഗാൻ, എഫ്.സി.കൊച്ചിൻ, വിവ കേരള, ഗോൾഡൻ – ത്രഡ്‌സ്, ജോസ്‌കോ എഫ്.സി, വിവ ചെന്നെ എന്നിങ്ങനെ ഒട്ടേറെ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചു.

Story Highlights – Football coach TK Chattunni has joined the BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top