വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും; കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് തൃപ്പൂണിത്തുറയിൽ

nirmala sitharaman thripunithura today

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രാവിലെ 10.30ന് പറവൂരിലാണ് ആദ്യ പൊതുപരിപാടി.

യാത്രയോടനുബന്ധിച്ച് ആലുവയിൽ സംരഭക സംഗമം നടക്കും. വൈകിട്ട് 3ന് തൃപ്പൂണിത്തുറയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും.

വൈകിട്ട് 6ന് പെരുമ്പാവൂരിലാണ് ഇന്നത്തെ സമാപന പരിപാടി നടക്കുക. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രമുഖ നേതാക്കൾ വിവിധ പരിപാടികളിൽ പങ്കെടുക്കും.

Story Highlights – nirmala sitharaman thripunithura today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top