ഷോൺ ജോർജ് മത്സരിച്ചേക്കില്ല : പിസി ജോർജ്

shone george wont contest in election says pc george

നിയമസഭാ തെരഞ്ഞെടുപ്പിൽ ഷോൺ ജോർജ് മത്സരിച്ചേക്കില്ലെന്ന് പിസി ജോർജ് എംഎൽഎ. ഡോ.അരുൺ കുമാർ നടത്തിയ തത്സമയ അഭിമുഖത്തിലാണ് പിസി ജോർജ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.

പിസി ജോർജിന്റെ വാക്കുകൾ :’ അവൻ ജില്ലാ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പഞ്ചായത്തിൽ ചെലവഴിക്കാൻ കുറേ പണമുണ്ട്. റോഡ് നവീകരണത്തിനുള്ള നടപടികളെല്ലാം പാസാക്കി ടെൻഡർ ആക്കി വച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാകും ഇത് നടപ്പാക്കുക. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല. എന്നാൽ മത്സരിച്ചേ തീരു എന്ന് പാർട്ടി പറഞ്ഞാൽ അപ്പോൾ ആലോചിക്കാം’.

മൂന്നാം തിയതി പാർട്ടി കമ്മിറ്റി കൂടിയ ശേഷമാകും അന്തിമ തീരുമാനമെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

Story Highlights – shone george wont contest in election says pc george

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top