‘അദ്ദേഹം ദൈവത്തിന് നന്ദി പറയും’; ഗോൾഡൻ ഗ്ലോബിന്റെ പുരസ്കാരവേദിയിൽ വിതുമ്പി ചാഡ്‍വിക് ബോസ്മാന്റെ ഭാര്യ ടൈലർ സിമോൻ

ഓസ്കർ കഴിഞ്ഞാൽ ലോക സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ഗോൾഡൻ ഗ്ലോബിന്റെ ഇക്കൊല്ലത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അകാലത്തിൽ അന്തരിച്ച ചാഡ്‍വിക് ബോസ്മാന് ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് അർഹനായത്. നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത ‘ബ്ലാക്ക് ബോട്ടം’ എന്ന സിനിമയ്ക്കാണ് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം അദ്ദേഹം നേടിയത്. ചാഡ്‍വിക് ബോസ്മാന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ടൈലർ സിമോനാണ് പുരസ്‌കാര നേട്ടത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചത്. സങ്കടം അടക്കി പിടിച്ച് വൈകാരികമായിട്ടായിരുന്നു സിമോൺ അവാർഡിന് നന്ദി പറഞ്ഞത്.

”അദ്ദേഹം ദൈവത്തിന് നന്ദി പറയും, മാതാപിതാക്കളോട് നന്ദി പറയും, പൂർവികർ ചെയ്ത മാർഗ്ഗനിർദേശങ്ങൾക്കും ത്യാഗങ്ങൾക്കും നന്ദി പറയും, അദ്ദേഹം മനോഹരങ്ങളായ കാര്യങ്ങളായിരിക്കും പറയുന്നത്, നിങ്ങൾക്ക് കഴിയുമെന്ന് നിങ്ങളോട് പറയുന്ന നിങ്ങളുടെ ആ ചെറിയ ശബ്ദത്തിന് അദ്ദേഹം പ്രചോദനം പകരും. നിങ്ങളെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കും , ഇത് ചരിത്രപരമായ നിമിഷമാണ്, ആ നിമിഷം നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിലേയ്ക്ക് നിങ്ങൾ എത്തിച്ചിരിക്കും. അദ്ദേഹം ജോർജ് സി വുൾഫിനും, ഡെൻസിൽ വാഷിങ്‌ടണിനും, നെറ്ഫ്ലിക്സിലെ ആളുകൾക്കും, വയോള ഡേവിസിനും നന്ദി പറയും.”

2020 ആഗസ്റ്റ് 28 ന് അർബുദത്തെ തുടർന്നായിരുന്നു ചാഡ്‍വിക് ബോസ്മാന് മരണപ്പെടുന്നത്. ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്റെ കാൻസർ ബാധയെക്കുറിച്ച് അദ്ദേഹം പൊതു സമൂഹത്തോട് പറഞ്ഞിരുന്നില്ല. മാര്‍ഷല്‍, ഡാ 5 ബ്ലഡ്‌സ്, മാ റെയ്‌നിസ് ബ്ലാക്ക് ബോട്ടം തുടങ്ങിയ ചിത്രങ്ങള്‍ കാന്‍സര്‍ ബാധിതനായിരിക്കെയാണ് അദ്ദേഹം അഭിനയിച്ചത്. തുടര്‍ച്ചയായി സര്‍ജറികള്‍ക്കും കീമോ തെറാപ്പിക്കും ഇടയിലാണ് അദ്ദേഹം സിനിമകളില്‍ അഭിനയിച്ചത്.

Story Highlights – Chadwick Boseman’s late wife Simon Redward wins an award for inspirational speech

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top