ബർഗർ വാങ്ങുമ്പോൾ ഉരുളക്കിഴങ്ങ് സൗജന്യം !

ഇടയ്ക്ക് ഒരു ബർഗർ കഴിക്കാൻ ആരാണ് അഗ്രഹിക്കാത്തത് ? പതുപതുത്ത ബണ്ണും അതിന് നടുവിൽ ജ്യൂസി ചിക്കനും ഒപ്പം കൊതിയൂറുന്ന നറുമണത്തോടെയുള്ള മയോണൈസും…ഓർക്കുമ്പോൾ തന്നെ കൊതി വരും ! ഇത്തരം ബർഗർ പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്…
ബർഗർ കിംഗിൽ നിന്ന് ബർഗർ വാങ്ങിയാൽ ഉരുളക്കിഴങ്ങ് സൗജന്യമായി ലഭിക്കും. ഫ്രഞ്ച് ഫ്രൈസ് രൂപത്തിൽ ലഭിക്കുന്ന ഉരുളക്കിഴങ്ങല്ല, മറിച്ച് പച്ച ഉരുളക്കിഴങ്ങ്. ബർഗർ കിംഗിൽ ഉപഭോക്താക്കൾ നൽകുന്ന ഓരോ ഓർഡറിനൊപ്പവും ഓരോ കിലോഗ്രാം ഉരുളക്കിഴങ്ങ് വീതം സൗജന്യമായി നൽകും.
ഫ്രാൻസിലാണ് ഈ സൗജന്യം. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന വിഭാഗമാണ് ഫ്രാന്ഡസിലെ ഉരുളക്കിഴങ്ങ് കർഷകർ. ഈ അവസ്ഥ മനസിലാക്കിയ ബർഗർ കിംഗ് അധികൃതർ 200 ടൺ ഉരുളക്കിഴങ്ങാണ് കർഷകരിൽ നിന്ന് വാങ്ങിയത്.
Ne laissons personne dans la purée. pic.twitter.com/Tyy9pclYSX
— Burger King France (@BurgerKingFR) February 1, 2021
ഈ ഉരുളക്കിഴങ്ങ് ബർഗർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകും. ഉരുളക്കിഴങ്ങ് കർഷകർക്ക് കൈത്താങ്ങായാണ് ബർഗർ കിംഗ് അധികൃതർ ഈ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
Story Highlights – potato free with burger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here