പത്താം ക്ലാസുകാരിയുടെ പുഷ് അപ് ചലഞ്ച് സ്വീകരിച്ച് രാഹുൽ ഗാന്ധി; വിഡിയോ

rahul gandhi push up challenge

രാഷ്ട്രീയക്കുപ്പായത്തിനുള്ളിലും മികച്ചൊരു സ്‌പോർട്‌സ്മാൻ കൂടിയാണ് താനെന്ന് പലതവണ തെളിയിച്ചിട്ടുള്ള രാഹുൽ ഗാന്ധി ഇത്തവണ തമിഴ് നാട്ടിലെ ഒരു പത്താം ക്ലാസുകാരിയുടെ പുഷ് അപ് ചലഞ്ച് സ്വീകരിച്ചാണ് വാർത്തയിൽ നിറഞ്ഞത്. പുഷ് അപ്പിന് പുറമേ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യാനും രാഹുൽ തയ്യാറായി. തെക്കേ ഇന്ത്യ പിടിക്കാൻ രാഹുൽ പെടാപ്പാട് പെടുമ്പോൾ വടക്ക് കിഴക്കൻ ഹൃദയത്തിലിടം പിടിക്കാൻ നൃത്തച്ചുവട് വെച്ച് പ്രിയങ്കാ ഗാന്ധിയും വാർത്താ താരമായി.

ജനങ്ങളിലേക്കിറങ്ങിച്ചെന്നുള്ള രാജീവ് ഗാന്ധിയുടെ പ്രവർത്തനരീതി തന്നെയാണ് മക്കളായ രാഹുലും പ്രിയങ്കയും പിൻതുടരുന്നത്. കൊല്ലത്തെത്തി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചാടിയ രാഹുൽ തമിഴ്‌നാട്ടിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്കൊപ്പമാണ് കൂടിയത്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം കൂടിയ രാഹുൽ പ്രചാരണത്തിനെണെത്തിയതാണെന്ന് മറന്നോയെന്ന് സംശയിക്കുന്നവരുമുണ്ട്. ആദ്യം പുഷ് അപ് ചലഞ്ച്. പത്താം ക്ലാസുകാരിയുടെ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിച്ചു .

ഇരു കൈ കൊണ്ടും പുഷ് അപ്പ് എടുത്ത വിദ്യാർത്ഥിനിക്ക് ഒരു കൈ കൊണ്ട് പുഷ് അപ് എടുക്കാനുള്ള ചലഞ്ചും രാഹുൽ നൽകി. വെറുതെ ചോദിക്കുക മാത്രമല്ല, സംഭവം ചെയ്ത് കാണിക്കുകയും ചെയ്തു. രാഹുൽ സൊൽറത് താൻ സെയ്‌വാൻ, സെയ്യരത് മട്ടും താൻ സൊൽവാൻ’ എന്ന് തെളിയിച്ച രാഹുലിനെ കയ്യടിച്ച് അഭിനന്ദിക്കുകയായിരുന്നു കുട്ടിക്കൂട്ടം. പുഷ് അപ് മാത്രമല്ല നൃത്തച്ചുവടും ഉണ്ടായിരുന്നു.

അനിയത്തി പ്രിയങ്കയും നൃത്തം ചെയ്ത് പ്രചാരണം രസകരമാക്കുകയായിരുന്നു. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തോട്ടം തൊഴിലാളികൾക്കൊപ്പം പ്രിയങ്ക ചുവടുവെച്ചത്. പർപ്പിൾ സാരിയും അസമിന്റെ പരമ്പരാഗത സ്‌കാർഫും ധരിച്ചാണ് പ്രിയങ്കയുടെ ഛുമർ ഡാൻസ്.

Story Highlights – rahul gandhi push up challenge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top