മുഹമ്മദ് റിയാസും ടി വി രാജേഷും റിമാൻഡിൽ

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി. വി രാജേഷ് എംഎൽഎയും റിമാൻഡിൽ.
കോഴിക്കോട് എയർഇന്ത്യ ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരേയും റിമാൻഡ് ചെയ്തത്. കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ് ഉത്തരവ്.

2009 ൽ വിമാനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ നടന്ന എയർഇന്ത്യ ഓഫിസ് മാർച്ചിൽ മുഹമ്മദ് റിയാസ്, ടി. വി രാജേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യം റദ്ദായതിനെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് ഇന്ന് കോഴിക്കോട് കോടതിയിൽ ഹാജരായത്.

Story Highlights – P A Muhammad riyas, T V Rajesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top