തിരുവനന്തപുരത്ത് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ സിപിഐഎം

തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലില്‍ ഒഴികെയുള്ള സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സിപിഐഎം വീണ്ടും അവസരം നല്‍കും. സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. കോവളം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ച ഇന്ന് ചേരുന്ന ജെഡിഎസ് യോഗത്തിലുണ്ടാകും.
2016ല്‍ തലസ്ഥാന ജില്ലയില്‍ 14 സീറ്റുകളില്‍ പത്തിടത്താണ് സിപിഐഎം മത്സരിച്ചത്. ഇക്കുറിയും മാറ്റമില്ലെന്നാണ് വിവരം. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് അധികവുമുള്ളത്.
Read Also : സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേഴ്‌സിക്കുട്ടിയമ്മയ്ക്കും മുകേഷിനും വിമർശനം
കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെയായിരിക്കും മത്സര രംഗത്തിറങ്ങുക. വര്‍ക്കലയില്‍ വി ജോയി, വാമനപുരം ഡി കെ മുരളി, പാറശ്ശാലയില്‍ സി കെ ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കരയില്‍ ആന്‍സലന്‍, കാട്ടാക്കടയില്‍ ഐ ബി സതീഷ് എന്നിവര്‍ക്കും മാറ്റമുണ്ടാകില്ല. ഉപതിരഞ്ഞെടുപ്പിലൂടെ വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിച്ച വി കെ പ്രശാന്തിനും സീറ്റുറപ്പാണ്.
ആറ്റിങ്ങലില്‍ നിന്നും തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച ബി സത്യന്‍ പട്ടികയില്‍ ഇടംപടിക്കുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. അദ്ദേഹത്തിന് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാണ് പ്രാദേശിക തലത്തില്‍ നിന്നുള്ള ശക്തമായ ആവശ്യം. സംസ്ഥാന നേതൃയോഗങ്ങളായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ബി സത്യന്‍ മാറിയാല്‍ ഏരിയാ കമ്മിറ്റിയംഗം ഒ എസ് അംബികയുടെ പേരിനാണ് മുന്‍തൂക്കം. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ പേരും സജീവമാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട അരുവിക്കരയില്‍ ഡി കെ മുരളി, ഷിജുഖാന്‍, നേമത്ത് വി ശിവന്‍കുട്ടി, ഭാര്യയും പിഎസ്‌സി അംഗവുമായ ആര്‍ പാര്‍വതി ദേവി എന്നിവരുടെ പേരും പരിഗണിക്കുന്നു.
തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യം ജില്ലാ നേതൃത്വം മുന്നോട്ട് വച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇവിടെ ആന്റണി രാജു പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കോവളത്തെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുടെയും ചിറയിന്‍കീഴ്, നെടുമങ്ങാട് സിപിഐ സ്ഥാനാര്‍ത്ഥികളുടെയും കാര്യങ്ങളിലും ഇന്ന് പ്രാഥമിക ചര്‍ച്ചകളുണ്ടാകും.
Story Highlights – cpim, assembly elections 2021, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here