കോട്ടയത്ത് അഡ്വ. കെ. അനില്‍കുമാര്‍; പുതുപ്പള്ളിയില്‍ ജെയ്ക്ക് സി. തോമസ്; കോട്ടയം ജില്ലയിലെ സിപിഐഎം സാധ്യതാ പട്ടിക

കോട്ടയത്ത് അഡ്വക്കേറ്റ് കെ. അനില്‍കുമാറിനും പുതുപ്പള്ളിയില്‍ ജെയ്ക്ക് സി. തോമസിനും സാധ്യത നല്‍കി കോട്ടയം ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക. ഏറ്റുമാനൂരില്‍ അഡ്വക്കേറ്റ് കെ. സുരേഷ് കുമാറോ വി.എന്‍. വാസവനോ മത്സരിച്ചേക്കും.

സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരില്‍ നിലവിലെ എംഎല്‍എ കെ. സുരേഷ് കുറുപ്പിനെയും ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെയുമാണ് പരിഗണിക്കുന്നത്. അതേസമയം, സുരേഷ് കുറുപ്പ് രണ്ട് തവണ നിലവില്‍ മത്സരിച്ചുകഴിഞ്ഞയാളാണ്. വി.എന്‍. വാസവന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ്. അതിനാല്‍ ഇവര്‍ക്ക് ഇളവ് നല്‍കേണ്ടിവന്നേക്കും.

കോട്ടയത്ത് അഡ്വക്കേറ്റ് കെ. അനില്‍കുമാറിനെയും പുതുപ്പള്ളിയില്‍ ജെയ്ക്ക് സി. തോമസിനെയുമാണ് പരിഗണിക്കുന്നത്. സാധ്യതാപട്ടിക നിലവില്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറാനും ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തു.

Story Highlights – CPIM – Kottayam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top