സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം വർധിപ്പിച്ചു

സംസ്ഥാനത്ത് ചൂടു കൂടിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം കുത്തനെ വർധിപ്പിച്ച് വൈദ്യുതി ബോർഡ്്. വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെയാണ് ഉത്പാദനം വർധിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ് മാസം ഉപയോഗിച്ച തോതിലാണ് മാർച്ച് ആദ്യമായപ്പോഴേക്കും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
പകലും രാത്രിയിലും ഒരു പോലെ വൈദ്യുതി ഉപയോഗം വർധിച്ചു. ഉയർന്ന താപനിലയെ തുടർന്ന് ജനങ്ങൾ എ.സിയുടേയും ഫാനിന്റേയും ഉപയോഗം വർധിപ്പിച്ചതാണ് ഇതിന് കാരണം. പതിവിൽ നിന്നും വ്യത്യസ്തമായി രാത്രി 10 മണിക്ക് ശേഷമാണ് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്.
സാധാരണ ഏപ്രിൽ അവസാനവും മെയ് മാസത്തിലുമാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ തന്നെ ചൂടു കൂടിയതോടെ എ.സി ഉൾപ്പെടെയുള്ള വൈദ്യോതപകരണങ്ങളുടെ ഉപയോഗം വർധിക്കുകയായിരുന്നു. 2019 മെയ് 23നാണ് ഉപയോഗം സർവകാല റെക്കോഡിലെത്തിയത്. 88.34 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം.
ജനുവരി മാസം മുതൽ ഉത്പാദനം 20 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. മാർച്ച് ഒന്നിന് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽ നിന്നും 25.56 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകളിൽ വെള്ളമുണ്ടെന്നുള്ളതാണ് ബോർഡിന് ആശ്വാസം.
Story Highlights – electricity production increased in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here