Advertisement

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും

March 3, 2021
Google News 1 minute Read
doctors

ആരോഗ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍.പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ കെജിഎംസിടിഎ തീരുമാനമെടുത്തു.സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും.

മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിന് മുന്നിലും പ്രതിഷേധ ജാഥയും ധര്‍ണയും നടത്തും. രോഗി പരിചരണത്തെയും അധ്യാപനത്തെയും ബാധിക്കാതെയാണ് കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുള്ള പ്രതിഷേധം.

Read Also : സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധന; ഹൈക്കോടതി വിധിയില്‍ സുപ്രിംകോടതിയുടെ ഭേദഗതി

തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അധിക ജോലികള്‍ ബഹിഷ്‌കരിച്ച്എല്ലാ ദിവസവും കരിദിനം ആചരിക്കാനുമാണ് തീരുമാനം. ശമ്പള പരിഷ്‌കരണമടക്കം ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നോക്കം പോയതാണ് പ്രതിഷേധത്തിന് കാരണം.തീരുമാനം ആയില്ലെങ്കില്‍ മാര്‍ച്ച് 17ന് ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കും. പ്രതിഷേധം രാഷ്ട്രീയ പ്രേരിതമല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Story Highlights – medical college, doctors strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here