കള്ളപ്പണം വെളുപ്പിക്കൽ; വികെ ഇബ്രാഹിം കുഞ്ഞിന് ഇഡി നോട്ടിസ് അയച്ചു

Money laundering Ibrahim Kunju

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് എൻഫോഴ്സ്മെൻ്റ് നോട്ടിസ് അയച്ചു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നോട്ട് നിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപയുടെ കണ്ണപ്പണം വെളുപ്പിച്ചു എന്നാണ് കേസ്.

പാർട്ടിപത്രത്തിന്റെ അക്കൗണ്ട് വഴി, കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കേസ്. ഈ കേസിൽ ഇഡിയ്ക്കും വിജിലൻസിനും അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. വിജിലൻസ് അന്വേഷണത്തിനു ശേഷം തങ്ങൾക്ക് അന്വേഷിക്കാമെന്നായിരുന്നു ഇഡിയുടെ നിലപാട്. എന്നാൽ, ഹൈക്കോടതി നിർദ്ദേശത്തിനു പിന്നാലെ ഇഡി അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

Read Also : ജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ?; വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അതേസമയം, ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഗുരുതരമായ രോഗമെന്നാണ് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞത്. എന്നാൽ പൊതു വേദിയിൽ ഇബ്രാഹിംകുഞ്ഞ് പ്രസംഗിക്കുന്നത് കണ്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് അദ്ദേഹം പാർട്ടി വേദികളിലെത്തിയെന്നും പാർട്ടി പരിപാടികളിൽ പങ്കെടുത്തെന്നും സർക്കാർ വ്യക്തമാക്കി.

Story Highlights – Money laundering; ED sent notice to VK Ibrahim Kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top