മാര്‍ച്ച് 11 ന് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ

മാര്‍ച്ച് 11 ന് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാകുമെന്നും പി.വി. അന്‍വര്‍ അറിയിച്ചു.

” തെരഞ്ഞെടുപ്പ് തിയതി നിശ്ചയിച്ചിട്ടും എംഎല്‍എയെ കാണാനില്ലെന്ന വാര്‍ത്തകള്‍ സ്ഥിരമായി പത്രമാധ്യമങ്ങളില്‍ എതിരാളികള്‍ ആഘോഷിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കും ഞാന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചവര്‍ക്കുമാണ് എന്നെ കാണാന്‍ ഏറെ ധൃതിയുള്ളത്. ഒറ്റക്കാര്യം നിലമ്പൂരിലെ ജനങ്ങളെ അറിയിക്കുകയാണ്. 11 ാം തിയതി നാട്ടിലെത്തും. തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുമുന്നണിക്കൊപ്പം ഉണ്ടാകുമെന്നും” അദ്ദേഹം ഫേസ്ബുക്ക് വിഡിയോയില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലില്ലാത്ത പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം പ്രചാരണ ആയുധമാക്കാനൊരുങ്ങുകയായിരുന്നു പാര്‍ട്ടികള്‍. രണ്ടു മാസത്തിലധികമായി പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം മലപ്പുറം ജില്ലയിലെ രാഷ്ട്രീയ വേദികളില്‍ സ്ഥിരം ചര്‍ച്ചയായിരുന്നു. എംഎല്‍എക്കെതിരെ ഇതിനിടെ നിരവധി ആരോപണങ്ങളുമുയര്‍ന്നു. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കന്‍ രാജ്യമായ സിയോറ ലിയോണയിലാണുള്ളതെന്ന് പി.വി. അന്‍വര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Story Highlights – PV Anwar MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top